കോവിഡ് മാനദണ്ഡം ലംഘിച്ച് സമരം : കാഞ്ഞങ്ങാട് 30 പേർക്കെതിരേ കേസ്
കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ സമരം നടത്തിയ കർസമിതിയിലെ 30 പേർക്കെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റും കർമസമിതി ചെയർമാനുമായ സി.യൂസഫ് ഹാജി, ഫൈസൽ ചേരക്കാടത്ത്, പവിത്രൻ തോയമ്മൽ, നാസർ കൊട്ടിലങ്ങാട് എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന 26 പേർക്കെതിരേയുമാണ് കേസെടുത്തത്.
144 വകുപ്പനുസരിച്ച് നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടരുതെന്ന് കളക്ടറുടെ ഉത്തരവുണ്ട്. ഈ ഉത്തരവ് സമരക്കാർ ലംഘിച്ചുവെന്ന് എസ്.ഐ. കെ.പി.വിനോദ്കുമാർ പറഞ്ഞു.