KSDLIVENEWS

Real news for everyone

മതേതര നിലപാട് കൊണ്ടാണ് മുസ്ലീം ലീഗ് ശക്തി പ്രാപിച്ചത്’; പ്രശംസിച്ച് മുഖ്യമന്ത്രി

SHARE THIS ON

കൊച്ചി: മതേതര നിലപാട് കൊണ്ടാണ് മുസ്ലീം ലീഗ് ശക്തി പ്രാപിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതര മതസ്ഥരും ബഹുമാനിക്കുന്ന ഒരു നേതാവ് മുസ്ലീം ലീഗിനുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് യൂത്ത് ലീഗ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശങ്ങള്‍.

മതേതര നിലപാട് യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിയെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗിനെ പിന്തുണയ്ക്കുന്നതും പാണക്കാട് തങ്ങളെ ബഹുമാനിക്കുന്നതും മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ മാത്രമല്ല. അവരുടെ മതേതര നിലപാടുകളാണ് ലീഗ് ശക്തിപ്രാപിക്കാന്‍ കാരണം. തിരഞ്ഞെടുപ്പ് സമയത്ത് ഉള്‍പ്പെടെ യുഡിഎഫ് മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം സമ്മേളനത്തില്‍ ഇടത് വിദ്യാര്‍ഥി സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കാലഹരണപ്പെട്ട ആശയങ്ങളുമായി ചിലര്‍ ഇപ്പോഴും നടക്കുകയാണെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരായ വിജയമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇത്തരം ആശയങ്ങളുടെ കാലം കഴിഞ്ഞെന്ന് ഇടതുപക്ഷം മനസിലാക്കണമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കലാലയങ്ങളിലെ അക്രമത്തിനെതിരായ വാണിങ് കൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലമെങ്കിലും ഇപ്പോഴും അവരത് തുടരുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാലഹരണപ്പെട്ട സിദ്ധാന്തവും അക്രമവുമായി മണ്ണിനെ മലീമസമാക്കിയവര്‍ക്ക് ഇവിടെ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്ന യുവതലമുറയെയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇപ്പോഴും ഈ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് മനസിലായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

error: Content is protected !!