KSDLIVENEWS

Real news for everyone

നായയുടെ ആക്രമണം വീണ്ടും
കാസർഗോഡ് ഭ്രാന്തൻ നായയുടെ കടിയേറ്റ് പത്തിലധികം പേർക്ക് പരിക്ക്

SHARE THIS ON

കാസർകോട്: ഭ്രാന്തൻ നായയുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പത്തിലധികം പേർക്കാണ് കടിയേറ്റത്. പാലിച്ചിയടുക്കം, പരവനടുക്കം, കൈന്താർ, കൊമ്പനടക്കം എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഉദുമ സ്വദേശിനിയായ സാവിത്രി (55), ചെമ്മനാട്ടെ കുഞ്ഞിബി (58), പാലിച്ചയടുക്കത്തെ ബഷീർ (52), ഭാവന (12), കുഞ്ഞിരാമൻ പരവനടുക്കം (78), കൈന്താറിലെ കമലാക്ഷി (51) എന്നിവർക്കാണ് പരിക്ക്.
ഇവരെ കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു വീട്ടിലെ വളർത്തുനായയെയും ഭ്രാന്തൻ നായ കടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ നായയെ പിടികൂടാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതേ തുടർന്ന് ഈ പ്രദേശത്തെ ആളുകൾ ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!