ആശ്വാസം രണ്ട് മാസത്തിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ 50000 ന് താഴെ
24 മണിക്കൂറിനിടെ 46,791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 587 മരണവും

ന്യൂഡല്‍ഹി: രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 50000ല്‍ താഴെ എത്തി. ഇന്നലെ രാജ്യത്ത് 46,791 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 587 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ 23,517 രോഗികളുടെ കുറവാണ് ഉണ്ടായത്. രോഗവ്യാപനം കുറയുന്നു എന്നതിന്റെ സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതില്‍ 7,48,538 പേര് ചികിത്സയിലാണ്. 67,33,329 പേര് രോഗമുക്തി നേടി.

