കാഞ്ഞങ്ങാട് രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു; ഇതര സംസ്ഥാന തൊഴിലാളികളെന്നു സംശയം

കാസര്‍കോട്: കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. രണ്ടുപേരും പുരുഷന്മാരാണ്. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാത്രി ഏഴേകാലോടെ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

