സഹായ വസ്തുക്കളെത്തിക്കാൻ താല്‍ക്കാലിക തുറമുഖം; ഉപകരണങ്ങളുമായി യു.എസ് കപ്പല്‍ ഗാസയിലേക്ക് പുറപ്പെട്ടു

ഗാസ: ഗാസയില്‍ സഹായവസ്തുക്കള്‍ എത്തിക്കാൻ താല്‍ക്കാലിക തുറമുഖം നിർമിക്കാനുള്ള ഉപകരണങ്ങളുമായി അമേരിക്കയുടെ സൈനിക കപ്പല്‍ ‘ജനറല്‍ ഫ്രാങ്ക് എസ്.
ബെസ്സൻ’ യു.എസിലെ താവളത്തില്‍നിന്ന് പുറപ്പെട്ടു. ഭക്ഷണം, വെള്ളം, മരുന്ന്, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ എന്നിവ വഹിക്കുന്ന കപ്പലുകള്‍ സ്വീകരിക്കാൻ മെഡിറ്ററേനിയൻ തീരത്ത് താല്‍ക്കാലിക തുറമുഖം നിർമിക്കാനാണ് നീക്കം.
അതേസമയം, ഇസ്രായേലിന് ആയുധം നല്‍കുകയും ഗസ്സയില്‍ മാനുഷികസഹായം വാഗ്ദാനംചെയ്യുകയും ചെയ്യുന്ന യു.എസ് നയം ഇരട്ടത്താപ്പാണെന്ന് വിമർശനമുണ്ട്. ഗസ്സയിലെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ കര അതിർത്തി തുറക്കണം. ആത്മാർഥതയുണ്ടെങ്കില്‍ ഇതിന് ഇസ്രായേലിനെ സമ്മർദത്തിലാക്കുകയാണ് വേണ്ടതെന്നാണ് വിമർശനം. താല്‍ക്കാലിക തുറമുഖവും കോസ്വേയും നിർമിക്കാൻ രണ്ടു മാസമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

