KSDLIVENEWS

Real news for everyone

അമേഠിയിൽ രാഹുൽ തന്നെ; റായ്ബറേലിയിൽ പ്രിയങ്ക: നിർദേശവുമായി യുപി കോൺഗ്രസ്

SHARE THIS ON

ലക്നൗ:  ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുല്‍ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് ആവശ്യം. ഉത്തർപ്രദേശ് കോൺഗ്രസ് നിർദേശം എഐസിസിക്കു മുന്നിൽ സമർപ്പിച്ചു. 

‘‘പ്രിയങ്ക ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പേരുകൾ ഏകകണ്ഠേന തിരഞ്ഞെടുത്തതാണ്. റായ്ബറേലിയിലും അമേഠിയിലും ഈ രണ്ടു നേതാക്കളുടെ പേരുകളല്ലാതെ മറ്റൊരു പേരും ചർച്ചയിലില്ല.’’– ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അജയ് റായ് പറഞ്ഞു. 

ഉത്തർപ്രദേശിൽ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ധാരണ പ്രകാരം 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടി മത്സരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!