KSDLIVENEWS

Real news for everyone

പാപ്പാനെ കാണാൻ ആശുപത്രിക്കുള്ളിലെത്തിയ ആനക്കുട്ടി, കണ്ണ് നനയിക്കുന്ന വീഡിയോ

SHARE THIS ON

മൃഗങ്ങളുടെ വീഡിയോകള്‍ കാണാൻ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമ്മുക്കിടയില്‍. അതിപ്പോള്‍ ചെറിയ പക്ഷികള്‍ മുതല്‍ വലിയ നീല തിമിംഗലമായാല്‍ പോലും അതങ്ങനെ തന്നെയാണ്. ഇത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു ആനക്കുട്ടിയാണ് വീഡിയോയിലുള്ളത്. വീഡിയോക്ക് പിന്നിലെ കഥ ഇങ്ങനെ. അസുഖ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന പാപ്പാനെ കാണാനെത്തിയത് ആനക്കുട്ടി. തൻറെ വലിയ ശരീരം കൊണ്ട് നിലത്തിരുന്ന് പതിയെ നിരങ്ങി പപ്പാൻറെ അടുത്തെത്തി അദ്ദേഹത്തെ തൊട്ടും തലോടിയും നോക്കുന്ന വീഡിയോ ആരുടെയും കണ്ണ് നനയിക്കും. ഇന്ത്യക്ക് പുറത്തുള്ള എവിടെയോ നിന്നുള്ളതാണ് വീഡിയോ. സംഭവം എന്തായാലും ആനക്കുട്ടി വൈറലായി. ഏതോ ഗ്രാമത്തിലെ ആശുപത്രിയിലാണ് സംഭവം എന്നും വീഡിയോയിലുണ്ട്.

മാർച്ച്‌ 13-ന് എക്സില്‍ (ട്വിറ്റർ) പങ്ക് വെച്ച വീഡിയോ ഇതുവരെ കണ്ടത് 5.6 മില്യണ്‍ ആളുകളാണ്. 27 സെക്കൻറ് മാത്രമാണ് ഇതിൻറെ ദൈർഘ്യം. ഇത്തരത്തില്‍ മൃഗങ്ങളുടെ വൈറല്‍ വീഡിയോകള്‍ പങ്കു വെക്കുന്ന ദ ഫിജെൻ എന്ന പേജിലാണ് വീഡിയോ എത്തിയത്. ഏഴ് ലക്ഷത്തിലധികം പേരാണ് ഇത് ലൈക്ക് ചെയ്തത് സംഭവം എന്തായാലും വൈറലായി. എക്സിലെ തന്നെ ബ്ലിസ് കണ്ടൻറാണ് വീഡിയോ ആദ്യം പങ്ക് വെച്ചത്. ഏറ്റവും പുതിയ വാർത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!