KSDLIVENEWS

Real news for everyone

ശക്തമായ മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ട്

SHARE THIS ON

യുഎഇയില്‍ മഴ സാധ്യത കണക്കിലെടുത്ത് ചില ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. റാസല്‍ഖൈമയുടെയും ഫുജൈറയുടെയും കിഴക്ക്, വടക്ക് പ്രദേശങ്ങളിലുള്ളവര്‍ ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ വീടിന് പുറത്തിറങ്ങുമ്ബോള്‍ അധിക ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

ഈ പ്രദേശങ്ങളില്‍ രാവിലെ 12.30 മുതല്‍ രാത്രി 8 മണി വരെ മേഘാവൃതമായ അന്തരീക്ഷമാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!