KSDLIVENEWS

Real news for everyone

അധികാരത്തിലെത്തിയാൽ സംവരണത്തിന്റെ പരിധി ഒഴിവാക്കും: ബിജെപിക്ക് 150 സീറ്റുപോലും കിട്ടില്ല: രാഹുല്‍

SHARE THIS ON

ഭോപാല്‍: സംവരണത്തിനുള്ള 50% പരിധി എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ദളിത്- ആദിവാസി- പിന്നാക്ക- ദരിദ്രവിഭാഗങ്ങള്‍ക്ക് ആവശ്യമായ സംവരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശിലെ രത്‌ലമില്‍ കോണ്‍ഗ്രസ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ‘ഈ തിരഞ്ഞെടുപ്പ് ഭരണഘടന സംരകഷിക്കാനുള്ളതാണ്.

ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടന ഇല്ലാതാക്കാനും മാറ്റാനുമാണ് ശ്രമിക്കുന്നത്, ഞങ്ങള്‍ അത് സംരക്ഷിക്കാനും. ജലത്തിലും ഭൂമിയിലും വനത്തിലുമുള്ള നമ്മുടെ അവകാശം എടുത്തുകളയാനാണ് അവര്‍ ശ്രമിക്കുന്നത്’, രാഹുല്‍ പറഞ്ഞു. ആദിവാസികള്‍ക്കും ദളിതര്‍ക്കും പിന്നാക്കകാര്‍ക്കും എല്ലാ അവകാശങ്ങളും ലഭിക്കുന്നത് ഈ ഭരണഘടനകാരണമാണ്. അധികാരത്തിലെത്തിയാല്‍ ഭരണഘടനമാറ്റിവെക്കുമെന്ന് ബി.ജെ.പി. നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ 400 സീറ്റുകള്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചത്. അവര്‍ക്ക് 150 സീറ്റുകള്‍ പോലും കിട്ടാന്‍പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!