KSDLIVENEWS

Real news for everyone

എങ്ങും എത്തിയില്ല; ഇനിയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ മുടങ്ങും

SHARE THIS ON

ന്യൂഡല്‍ഹി: കുറച്ച്‌ ദിവസങ്ങളില്‍കൂടി ചില എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെടും. ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് ആണ് അറിയിപ്പ്.

ബുധനാഴ്ച എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങളുടെ സര്‍വീസുകള്‍ രാജ്യത്താകെ മുടങ്ങിയിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി.ഇ.ഒ കമ്ബനി ജീവനക്കാര്‍ക്കയച്ച കത്തിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്ത കുറച്ച്‌ ദിവസങ്ങളില്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ജീവനക്കാരുടെ ലഭ്യതക്കുറവ് നേരിടുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും എയര്‍ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ അലോക് സിങ് കത്തില്‍ പറഞ്ഞു.

ജീവനക്കാര്‍ അസുഖ ബാധിതരാണെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് അലോക് സിങ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ 100-ലധികം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അവരുടെ ഡ്യൂട്ടിക്ക് മുമ്ബ് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവസാന നിമിഷത്തില്‍ പ്രവര്‍ത്തനങ്ങളെ ഇത് തടസ്സപ്പെടുത്തി. 90-ലധികം വിമാനങ്ങളുടെ സര്‍വീസുകളെ ഇതുബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധിപേര്‍ക്കാണ് വിമാനം റദ്ദാക്കപ്പെട്ടതുമൂലം യാത്രമുടങ്ങിയത്.

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ അധ്യക്ഷൻ കെ പി യോഹന്നാൻ കാലം ചെയ്തു. എഴുപത്തിനാലുവയസായിരുന്നു. വാഹനം ഇടിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അമേരിക്കയില്‍ വെച്ച്‌ പ്രഭാത നടത്തത്തിനിടെ ആയിരുന്നു വാഹനം ഇടിച്ചത്. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്. അപ്പർ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!