KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്‌

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മേയ് 19 (ഞായർ), മേയ് 20 (തിങ്കൾ) ദിവസങ്ങളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.തെക്ക്- പടിഞ്ഞാറൻ അറബിക്കടലിൽ മേയ് 22-ഓടെ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ മേയ് 18 (ശനിയാഴ്ച) ഓറഞ്ച് അലേർട്ട് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!