KSDLIVENEWS

Real news for everyone

യൂസഫലിയുടെ അതിഥിയായി രജനികാന്ത്, ഒരുമിച്ചൊരു റോള്‍സ് റോയ്‌സ്‌ യാത്രയും; വീഡിയോ വൈറല്‍

SHARE THIS ON

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ വസതിയിലെത്തി സന്ദർശിച്ച്‌ സൂപ്പർ താരം രജനികാന്ത്.

യൂസഫലിയുടെ അബുദാബിയിലെ വീട്ടിലാണ് രജനികാന്ത് അതിഥിയായെത്തിയത്. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദർശിച്ചു.

ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോള്‍സ് റോയ്സില്‍ ഡ്രൈവ് ചെയ്താണ് യൂസഫലി അദ്ദേഹത്തെ തന്റെ വീട്ടിലേക്കു സ്വീകരിച്ചത്. യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.


രജനിയുടേയും യൂസഫലിയുടേയും കാർ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രജനികാന്തിനെ അരികിലിരുത്തി റോള്‍സ് റോയ്സ് കാർ ഡ്രൈവ് ചെയ്യുന്ന യൂസഫലിയാണ് വീഡിയോയിലുള്ളത്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച്‌ കാണുമ്ബോഴുള്ള കൗതുകം ആരാധകർ കമന്റുകളായി പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!