KSDLIVENEWS

Real news for everyone

ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു

SHARE THIS ON

പയ്യോളി: ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ യുവതി ലോറി കയറി മരിച്ചു. മണിയൂർ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീന(40)യാണ് ദാരുണമായി മരണപ്പെട്ടത്.

ദേശീയപാതയില്‍ പയ്യോളി ടൗണില്‍ കോടതിക്ക് മുമ്ബില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം.

ഭർത്താവ് ബഷീറിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ പുറകില്‍ നിന്നെത്തിയ ലോറി സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. മേല്‍പ്പാലം പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഏറെ വീതികുറഞ്ഞ സർവിസ് റോഡിലാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

പിതാവ്: മൊയ്തീൻ കക്കുഴിപറമ്ബത്ത്. മാതാവ്: കദീശ. മക്കള്‍: മുബഷീർ (ഖത്തർ), മിർഷാദ് (വിദ്യാർഥി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!