കണ്ണൂരിൽ പോലീസുകാരന് ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം; വാഹനമെത്തിയത് അമിതവേഗത്തിൽ
കണ്ണൂർ: ഏച്ചൂർ കമാൽ പീടികയ്ക്ക് സമീപത്ത് പോലീസുകാരൻ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാർ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാരനായ ലിതേഷ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു.