സ്കൂള്‍ കാമ്പസുകളിലെ റാഗിങ്; സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം: എസ്.എസ്.എഫ്

മഞ്ചേശ്വരം: ജില്ലയിലെ സ്കൂളുകളില്‍ വര്‍ദ്ധിച്ച് വരുന്ന റാഗിങ് അതിക്രമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കണം എന്ന് എസ് എസ് എഫ് കാസര്‍ക്കോട് ജില്ല അനലൈസ ആവശ്യപ്പെട്ടു.ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹയര്‍ സെകണ്ടറി സ്കൂളുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന ഇത്തരം പ്രവണതകളുടെ കാരണങ്ങള്‍ മനസ്സിലാക്കാനും അടിയന്തിരമായ പരിഹാരങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാവണം എന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
ബാളിയൂര്‍ അസാസുദ്ദീന്‍ കാമ്പസില്‍ നടന്ന എസ് എസ് കാസര്‍കോട് ജില്ല അനലൈസ
ജില്ല പ്രസിഡന്റ്
അബ്ദുല്‍ റഷീദ് സഅദി പൂങ്ങോടിന്റെ അധ്യക്ഷതയില്‍ സയ്യിദ് ആരിഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ദേശീയ സെക്രട്ടറി സിഎന്‍ ജാഫര്‍ സാദിഖ് വിശയാവതരണം നടത്തി.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഷുഹൈബ് കണ്ണൂര്‍,സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഷമീല്‍ സഖാഫി എന്നിവര്‍ കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചു.ബാദുഷ സഖാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല ഫിനാന്‍സ് സെക്രട്ടറി റഈസ് മുഈനി ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറിമാരായ മുര്‍ഷിദ് പുളിക്കൂര്‍,മന്‍ഷാദ് അഹ്സനി എന്നിവര്‍ സബ്മിഷന്‍ അവതരിപ്പിച്ചു.ജില്ല സെക്രട്ടറിമാരായ,ഖാദര്‍ സഖാഫി നാരമ്പാടി,ഫയാസ് പട്ള,ഇര്‍ഷാദ് കളത്തൂര്‍,അബൂസാലി പെര്‍മുദെ,സിദ്ദീഖ് സഖാഫി,ഫൈസല്‍ സൈനി പെര്‍ഡാല,സഈദലി ഇരുമ്പുഴി തുടങ്ങിയവര്‍ സംബന്ധിച്ചു..ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് സ്വാഗതവും റസാഖ് സഅദി നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ് എസ് എഫ് കാസര്‍കോട് ജില്ല അനലൈസയില്‍ എസ് എസ് എഫ് ദേശീയ
സെക്രട്ടറി സി എന്‍ ജാഫര്‍ വിശയാവതരണം നടത്തുന്നു.

