KSDLIVENEWS

Real news for everyone

തുലാമഴ ശക്തം; 8 ജില്ലകളിൽ യെലോ അലർട്ട്, മുന്നറിയിപ്പില്ലെങ്കിലും 6 ജില്ലകളിൽ മഴ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ ഇന്നും തുടരുമെന്ന് പ്രവചനം. ഇന്ന് എട്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെലോ അലർട്ട്. മറ്റ് ആറു ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ നിരീക്ഷിക്കുകയാണെന്നും കൂടുതൽ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. 

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം മഹാരാഷ്ട്ര തീരത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകുന്ന ന്യുനമർദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപവും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലായി രണ്ട് ചക്രവാതചുഴികളും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!