KSDLIVENEWS

Real news for everyone

ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം

SHARE THIS ON

കോട്ടയം: ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. കോട്ടയം പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്.

ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചത്. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. രാജു തല്‍ക്ഷണം മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!