KSDLIVENEWS

Real news for everyone

കോഴിക്കോട് ട്രെയിനിൽനിന്ന് വീണു യുവതി മരിച്ചു; അപകടം അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്യവേ

SHARE THIS ON

കോഴിക്കോട്: പയ്യോളിയിൽ ട്രെയിനിൽനിന്നു വീണു യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെ മൂരാട് റെയിൽവേ ഗെയ്റ്റിനു സമീപമാണ് അപകടം. 

കണ്ണൂരിൽനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിൽനിന്നാണ് വീണത്. അച്ഛന്റെയും അമ്മയുടെയും കൂടെ കണ്ണൂരിലെ സുഹൃത്തിനെ സന്ദർശിച്ചു തിരികെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അമ്മ ഗിരിജ. സഹോദരി ലിൻസി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!