കുതിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് മൂന്നര ലക്ഷം കടന്നു; ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്

പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കുതിപ്പ് തുടരുന്നു. 20000 ൽ അധികം വോട്ടിന്റെ ലീഡാണുള്ളത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കടന്നു. 362657 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. ചേലക്കരയിൽ എൽ.ഡി.എഫിലെ യു.ആർ. പ്രദീപ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ ലീഡ് 11362 ആണ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു.

