KSDLIVENEWS

Real news for everyone

നിര്‍ണായക നീക്കത്തിന് പിവി അൻവര്‍, ഇന്ന് എംഎല്‍എ സ്ഥാനം രാജി വച്ചേക്കും, രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കുമെന്ന് അഭ്യൂഹം

SHARE THIS ON

മലപ്പുറം: സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പി വി അൻവർ ഇന്ന് എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന് സൂചന.

രാവിലെ 9 മണിക്ക് അൻവർ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിക്കത്ത് സ്പീക്കർക്ക് നല്‍കുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിർണ്ണായക തീരുമാനം അറിയിക്കാൻ 9.30 ന് വാർത്താ സമ്മേളനവും വിളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തില്‍ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്. സ്വതന്ത്ര എംഎല്‍എ ആയ അൻവർ മറ്റൊരു പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യനാകും.അത് മറികടക്കാനും നിലമ്ബൂരില്‍ വീണ്ടും മത്സരിച്ച്‌ ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് വിവരം. അൻവറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അൻവർ വീണ്ടും മത്സരിച്ചാല്‍ അത് യുഡിഎഫിന് മേല്‍ സമ്മർദം കൂട്ടും. തൃണമൂലില്‍ ചേരാൻ എംഎല്‍എ സ്ഥാനം തടസമാണ്. ഈ സാഹചര്യത്തില്‍ അയോഗ്യത മറി കടക്കാനാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച്‌ അന്‍വര്‍ ഒപ്പമുള്ളവരോട് ആലോചിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!