KSDLIVENEWS

Real news for everyone

സൗഹൃദത്തിന്റെ പൊരുൾ പകർന്ന് മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോത്തെത്തി

SHARE THIS ON

കാഞ്ഞങ്ങാട്: സൗഹൃദത്തിന്റെ തണലിൽ അതിഞ്ഞാൽ ദർഗാ ശരീഫ് മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ പാട്ടുത്സവം നടക്കുന്ന മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെത്തി.

ജമാഅത്ത് സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, ഖജാൻജി സി.എച്ച്. സുലൈമാൻ ഹാജി, ഉറൂസ് കമ്മിറ്റി ചെയർമാൻ പി.എം. ഫാറൂഖ് ഹാജി, വൈസ് പ്രസിഡന്റുമാരായ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ബി. മുഹമ്മദ് ഹാജി, ജോയിന്റ് സെക്രട്ടറിമാരായ അഷ്‌റഫ് ഹന്ന, ഖാലിദ് അറബിക്കാടത്ത്, സി.എച്ച്. റിയാസ്‌, എം.എം.കെ. മുഹമ്മദ് കുഞ്ഞി, റമീസ് അഹമ്മദ്, യൂസഫ് കോയാപള്ളി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുസ്‌ലിം ജമാഅത്ത് ഭാരവാഹികളെ ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം. ജയദേവൻ, അംഗങ്ങളായ എൻ.വി. ബേബി രാജ്, വി. നാരായണൻ, കെ.വി. അശോകൻ, ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളായ വി. കമ്മാരൻ, സി.വി. തമ്പാൻ, തോക്കാനം ഗോപാലൻ, നാരായണൻ, കുതിരുമ്മൽ ഭാസ്കരൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ, ടി.വി. തമ്പാൻ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു.

മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ ഫണ്ടിലേക്ക് അതിഞ്ഞാൽ ദർഗാ ശരീഫ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ വകയായുള്ള ഫണ്ട് കൈമാറൽ ചടങ്ങും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!