വിവാഹാഘോഷത്തിനിടെ അഭ്യാസം: കാർ ഡോറിൽ യാത്ര; റോഡിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും റീൽസ്

കോഴിക്കോട്: നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെ കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്.
മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡിലൂടെ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും യുവാക്കൾ യാത്ര ചെയ്തു. ഇതിനിടെ പിന്നിൽ നിന്നും വരികയായിരുന്ന വാഹനങ്ങൾക്ക് വഴി നൽകിയുമില്ല. ആഡംബര കാറുകൾ ഉപയോഗിച്ച് റോഡിലൂടെ അഭ്യാസം നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

