നന്നായി ഭരിക്കുന്നതു കൊണ്ട് കേരള സര്‍ക്കാരിനെ കേന്ദ്ര ഏജന്‍സികള്‍ വളയുന്നു- എം.ബി രാജേഷ്

നന്നായി ഭരിച്ച് മാതൃകയാവുന്നതു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നതെന്ന് സി.പി.എം. നേതാവ് എം.ബി. രാജേഷ്. രാജ്യത്തെ മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജേഷിന്റെ പരാമർശം. എന്തു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ? അങ്ങിനെയിപ്പോൾ നന്നായി ഭരിച്ച് മാതൃകയാവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ- എന്നാണ് രാജേഷിന്റെ പരാമർശം.

