KSDLIVENEWS

Real news for everyone

സ്വകാര്യവൽക്കരണം
റെയില്‍വേ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചു

SHARE THIS ON

പാലക്കാട്: റെയിൽവേ സ്വകാര്യവത്കരണനീക്കം ശക്തമാക്കിയതിനു പിന്നാലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നു. മുഴുവൻപേരുടെയും ക്ഷാമബത്ത മരവിപ്പിച്ചു. 43,600 രൂപയിൽ കൂടുതൽ ശമ്പളമുള്ള ജീവനക്കാരുടെ രാത്രിബത്ത ഒഴിവാക്കുകയും ചെയ്തു. 2020 ജനുവരി ഒന്നുമുതൽ റെയിൽവേ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കേണ്ടതാണ്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 ജൂലായ് വരെയുള്ള ക്ഷാമബത്ത മരവിപ്പിച്ചിരിക്കയാണ്.

രാത്രിബത്ത ഒഴിവാക്കുമ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ 10 മുതൽ 15 ശതമാനം വരെ കുറവ് വരും. സ്റ്റേഷൻമാസ്റ്റർമാർ, ലോക്കോ പൈലറ്റ്മാർ, ഓപ്പറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മാസത്തിൽ എട്ടുമുതൽ 10വരെ ദിവസങ്ങളിൽ രാത്രിയിലാണ് ജോലി. ഈ ദിവസങ്ങളിലെ ബത്ത നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!