സുഡാനില്‍ സൈനിക വിമാനം തകര്‍ന്നു വീണു: 49 മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്/വീഡിയോ

ഖാർത്തും: സുഡാനിൽ സൈനിക വിമാനം അപകടത്തിൽപെട്ട് 49 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരുക്കെന്നാണ് വിവരം. വിമാനം പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. ഒംദുർമാനിലെ സൈനിക വിമാനത്താവളത്തിനു സമീപമുള്ള ജനവാസ മേഖലയിലാണ് വിമാനം തകർന്നുവീണത്.
മരിച്ചവരിൽ ഒരു മുതിർന്ന കമാൻഡറും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഖർത്തൂമിലെ മുതിർന്ന കമാൻഡർ മേജർ ജനറൽ ബഹർ അഹമ്മദാണ് മരിച്ചത്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ നിരവധി സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.

