മരണത്തിന് മുമ്പ് തൗഫീഖ എഴുതി വെച്ചു: ജനറൽ ആശുപത്രിയിലേക്ക് വീൽ ചെയർ നൽകണമെന്ന്; അത് യഥാർത്ഥ്യമാക്കി വീട്ടുകാർ

കാസർകോട്: 24 വയസ്സ് കാരിയായ തൗഫീഖ ട്യൂമർ ബാധിച്ചു മരണപ്പെട്ടിരുന്നു. മരണ ത്തിന് മുമ്പ് കാസറഗോഡ് ജനറൽ ഹോസ്പിറ്റലിലേക്ക് വീൽ ചെയർ നൽകണമെന്ന് എഴുതി വെച്ചിരുന്നു. ഇന്ന് അത് സമ്മാനിക്കാൻ പിതാവ് താജുദ്ദീൻ നെല്ലിക്കട്ട ,എസ് വൈ എസ് നെല്ലിക്കട്ട സാന്ത്വന പ്രവർത്തകരോടൊപ്പം എത്തുകയായിരുന്നു.
ഡോ.ആദിൽ, ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സതീഷൻ, ട്രഷറർ ഷാജി, ജീവനക്കാരായ മാഹിൻ കുന്നിൽ, ശ്രീധരൻ, രാജേഷ്.എസ് വൈ എസ് ബദിയടുക്ക സോൺ ഫിനാൻസ് സെക്രട്ടറി ഫൈസൽ നെല്ലിക്കട്ട, എസ് ജെ എം ബദിയടുക്ക റേഞ്ച് സെക്രട്ടറി റിഷാദ് സഖാഫി വെളിയംകോട്, താജുദ്ധീൻ നെല്ലിക്കട്ട, എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ ജനറൽ സെക്രട്ടറി അൽത്താഫ് ഏണിയാടി, നെല്ലിക്കട്ട യൂണിറ്റ് പ്രസിഡന്റ് ഹാഫിള് സഅദ് ഹിമമി സഖാഫി, സാന്ത്വനം സെക്രട്ടറി ലത്തീഫ് കണ്ണാടിപ്പാറ സംബന്ധിച്ചു.

