KSDLIVENEWS

Real news for everyone

വിഷു-ഈസ്റ്റര്‍ അവധി; ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് ബസിനെക്കാള്‍ നിരക്കുലാഭം വിമാനത്തില്‍

SHARE THIS ON

ബെംഗളൂരു: വിഷു-ഈസ്റ്റര്‍ അവധിക്ക് ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് സ്വകാര്യ ബസിന് വിമാനത്തെക്കാള്‍ നിരക്ക് കൂടുതല്‍. ഏപ്രില്‍ 11 മുതല്‍ 19 വരെ വിമാനത്തിന് 3000 രൂപയ്ക്കുതാഴെ നിരക്കുള്ളപ്പോള്‍ സ്വകാര്യ ബസുകളിലെ നിരക്ക് 3300 രൂപയാണ്.

ഈ നിരക്കില്‍ നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയി വരാന്‍ 28,000 രൂപയ്ക്കടുത്ത് ടിക്കറ്റിന് മാത്രമാകും. അവധിക്ക് ഇനി ഒന്നരമാസത്തോളം ബാക്കിയുള്ളതിനാല്‍ സ്വകാര്യ ബസുകളിലെ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിന്റെയും വിമാനത്തിന്റെയും നിരക്ക് ഏകദേശം തുല്യമാണ്. 3000 രൂപയ്ക്കടുത്താണ് നിരക്ക്.

കേരളത്തിലേക്കുള്ള തീവണ്ടികളില്‍ ടിക്കറ്റ് തീര്‍ന്നു. ബെംഗളൂരുവില്‍നിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസില്‍മാത്രമാണ് ഏതാനും ടിക്കറ്റുകള്‍ ബാക്കിയുള്ളത്. കേരള, കര്‍ണാടക ആര്‍.ടി.സി. ബസുകളിലെ ബുക്കിങ് തുടങ്ങാന്‍ ഇനി ഒരാഴ്ചകൂടി കാത്തിരിക്കണം. യാത്രയ്ക്ക് ഒരുമാസം മുന്‍പാണ് ആര്‍.ടി.സി. ബസുകളിലെ ബുക്കിങ് സാധ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!