KSDLIVENEWS

Real news for everyone

കേരളത്തിന്റെ വികസന മേഖലകളില്‍ മെച്ചപ്പെട്ട സഹായം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി

SHARE THIS ON

ന്യുഡല്‍ഹി: കേരളത്തിന്റെ വികസന മേഖലകളില്‍ മെച്ചപ്പെട്ട സഹായം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായുള്ള ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാൻ 11-നും 12-നും മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നുണ്ട്. മിക്കവാറും 12-നായിരിക്കും ധനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ചയെന്ന് കെ.വി. തോമസ് പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സഹായം ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ലെന്ന് കെ.വി. തോമസ് മന്ത്രിയെ അറിയിച്ചു.

525 കോടി രൂപയുടെ കടസഹായം മാർച്ച്‌ 31-മുൻപ് പൂർണമായി ചെലഴിക്കാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക പരിഗണന ഈ തുക ചെലവഴിക്കുന്ന കാര്യത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്രസാമ്ബത്തിക സഹായം ലഭ്യമാക്കുന്നതിന് ചർച്ച നടക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു. കേരളത്തിന് അതിവേഗ റയില്‍വേ സംവിധാനം നടപ്പാക്കുന്നതിന് ഇ. ശ്രീധരൻ നല്‍കിയിട്ടുള്ള പദ്ധതികള്‍ പരിശോധിച്ച്‌ നടപടികളെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!