കോവിഡ് വ്യാപനം രൂക്ഷം ;
ഫ്രാൻസിന് പിന്നാലെ ഇംഗ്ലണ്ടിലും വീണ്ടും ലോക് ഡൗൺ

ലണ്ടന്‍: കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വാർത്തയാണ് ഫ്രാൻസിലെ ലോക്ഡൗണും, നഗരം വിടുനന്ന ലക്ഷം ജനങ്ങളും അത് മൂലം ഉണ്ടായ ട്രാഫിക്കും. ഇപ്പോൾ ഫ്രാൻസിന് പിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായേതാടെ ഇംഗ്ലണ്ടിലും വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടുവരെ ഒരു മാസത്തേക്കാണ് ലോക്ഡൗണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. കോവിഡിെന്‍റ രണ്ടാംവ്യാപനത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തീരുമാനം.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നിലവില്‍ യു.കെയിലാണ്. പ്രതിദിനം 20,000 ത്തില്‍ അധികം പേര്‍ക്ക് കോവിഡ് പുതുതായി സ്ഥിരീകരിക്കുന്നുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതും ആരോഗ്യവകുപ്പിെന്‍റ ജാഗ്രത മുന്നറിയിപ്പും ബോറിസ് ജോണ്‍സണെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാക്കുകയായിരുന്നു. വിദ്യാഭ്യാസം, ജോലി, വ്യായാമം, അവശ്യ സേവനങ്ങള്‍ തുടങ്ങിയവക്ക് ലോക്ഡൗണില്‍ ഇളവ് ലഭിക്കും.
നേരത്തേ വെയില്‍സ്, സ്കോട്ലന്ഡ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ മാര്‍ച്ച് 23 മുതല്‍ ജൂൈല നാലുവരെയായിരുന്നു ലോക്ഡൗണ്‍. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ ആദ്യഘട്ട ലോക്ഡൗണ്‍ പിന്‍വലിക്കുകയായിരുന്നു.

