KSDLIVENEWS

Real news for everyone

ഷാബാ ഷെരീഫ് വധക്കേസ്; മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 13 വര്‍ഷം തടവ്

SHARE THIS ON

മലപ്പുറം: പാരമ്ബര്യ വൈദ്യൻ ഷാബാ ഷെരീഫ്‌ വധക്കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന് 13 വർഷവും 9 മാസവും ജയില്‍ശിക്ഷ.

കൂടാതെ 245000 രൂപ പിഴയും അടയ്ക്കണം. രണ്ടാം പ്രതി ശിഹാബുദ്ദീന് എട്ട് വര്‍ഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് 5 വര്‍ഷം 9 മാസം തടവും ശിക്ഷ വിധിച്ചു. ശിഹാബുദ്ദീൻ 60000 രൂപയും നിഷാദ് 30000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തി. കേസിലെ ഒമ്ബത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്. പാരമ്ബര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തില്‍ അധികം ഷൈബിന്റെ നിലമ്ബൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാല്‍ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസില്‍ നിർണായകമായി.ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസില്‍ ആകെ 13 പ്രതികള്‍ക്കെതിരെയാണ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളില്‍ ഒരാളായ ഫാസില്‍ ഗോവയില്‍ വെച്ച്‌ മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.



Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!