KSDLIVENEWS

Real news for everyone

അധ്യാപകര്‍ക്കെതിരായ പോക്സോ കേസ്; 72 എണ്ണം ഡിജിപിയുടെ മുന്നിലുണ്ട്, കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

SHARE THIS ON

തിരുവനന്തപുരം: അധ്യാപകർക്കെതിരായ പോക്സോ കേസുകളില്‍ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നില്‍ ഉള്ളത്.

ഇതില്‍ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ ആർക്കും യാതൊരു സംരക്ഷണവും നല്‍കില്ല. നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പാഠപുസ്തകം ഡിസംബറില്‍ തന്നെ അച്ചടിച്ചു. 2.10 ലക്ഷം പാഠപുസ്തകം അച്ചടിച്ചു. 72 ക്യാമ്ബുകളിലാണ് എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്ബുകളിലാണ്. 25000ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്ബില്‍ പങ്കെടുക്കും. അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സ്കൂള്‍ തുറക്കുന്നതിന് മുൻപ് സ്ഥലംമാറ്റ നടപടികള്‍ പൂർത്തിയാക്കും. ചോദ്യപേപ്പറുകളില്‍ അക്ഷരതെറ്റ് വരാൻ പാടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളില്‍ ലഹരി വിരുദ്ധ ക്യാമ്ബയി‍ൻ ശക്തമാക്കും. ലഹരി വിതരണം തടയാൻ രക്ഷകർത്താക്കളുടെ ഗ്രൂപ്പുകള്‍ ചേർത്തു. പാഠഭാഗങ്ങളിലും ലഹരി ബോധവത്കരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലഹരി ബോധവത്കരണത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. കുട്ടികളുടെ ബാഗുകളിലാണ് സാധനങ്ങള്‍ ഒളിപ്പിച്ചു കൊണ്ടുവരുന്നത്. അതിന് എന്ത് ചെയ്യാൻ സാധിക്കും എന്നും ആലോചിക്കുന്നു. ഒന്നാം ക്ലാസില്‍ ചേർക്കുന്ന കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ നടത്തുന്നത് കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. ഇത് അംഗീകരിക്കാൻ ആവില്ല. ഇതിനു പുറമേ ക്യാപ്പിറ്റേഷൻ ഫീസ് കൂടി ഈടാക്കിയാല്‍ എങ്ങനെ അംഗീകരിക്കാൻ ആകും. 2026- 27 അധ്യയന വർഷം മുതല്‍ സ്കൂള്‍ പ്രവേശന പ്രായം ആറു വയസ്സാകും. നിലവില്‍ 52 ശതമാനം കുഞ്ഞുങ്ങളും ആറു വയസ്സിലാണ് സ്കൂള്‍ പ്രവേശനം തേടുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!