KSDLIVENEWS

Real news for everyone

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും, മരിച്ചത് എറണാകുളം ഇടപ്പള്ളി സ്വദേശി

SHARE THIS ON

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്.. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കൊല്ലപ്പെട്ട 16 പേരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച രാമചന്ദ്രൻ കുടുംബസമേതം കശ്മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന മകള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകൾ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയതെന്നാണ് വിവരം. ഇദ്ദേഹത്തിന് ഒരു മകന്‍ കൂടിയുണ്ട്. മകന്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകന്‍ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ദുബായിലായിരുന്ന രാമചന്ദ്രന്‍ രണ്ട് കൊല്ലം മുന്‍പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ദുബായിലുള്ള മകളും മക്കളും അവധിയാഘോഷിക്കാന്‍ എത്തിയതിന്റെ ഭാഗമായായിരുന്നു കശ്മീരിലേക്കുള്ള വിനോദയാത്ര എന്നാണ് ലഭ്യമായ വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!