കർണാടകയിലെ ആൾക്കൂട്ട കൊലപാതകം: കർശന നടപടി വേണം; എ.കെ.എം അഷ്റഫ് എം.എൽ.എ

ഉപ്പള: മംഗലാപുരത്തിനടുത്ത് കുടുപ്പ് കല്ലുട്ടിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാശ്യപ്പെട്ട് എ കെ എം അഷ്റഫ് എം എൽ എ കർണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർക്ക് കത്തയച്ചു. കൊല്ലപ്പെട്ട അഷ്റഫ് മാനസികാസ്ഥ്യമുളളയാളാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലു ട്ടിയിലെ ഗ്രൗണ്ടിന് സമീപം ഇദ്ധേഹത്തെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുള്ളത്. നിരവധി ആളുകൾ സംഘം ചേർന്ന് മർദ്ധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചിട്ടുള്ളത് . മരണപ്പെട്ട അഷ്റഫ് ആക്രി പെറുക്കിവിറ്റ് കഴിയുന്നയാളാണ്.19 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് കർശന ശിക്ഷ ലഭ്യമാക്കണമെന്നും നിർധനരായ അഷ്റഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എം എൽ എ കത്തിലൂടെ ആവശ്യപ്പെട്ടു.
വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖമന്ത്രി പിണറായി വിജയനും എം എൽ എ കത്തയച്ചിട്ടുണ്ട്.

