KSDLIVENEWS

Real news for everyone

ഇന്ത്യ കരുണ കാണിക്കണം: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

SHARE THIS ON

ഇന്ത്യയുമായി സമാധാന ചർച്ചകളില്‍ ഏർപ്പെടാൻ തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.

മെയ് 7 ന്, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി, പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പി‌ഒകെ) ഒമ്ബത് ഇടങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. പിന്നാലെ ഇന്ത്യയും പാകിസ്താനും ഡ്രോണുകള്‍, മിസൈലുകള്‍, ദീർഘദൂര ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടലിലേക്ക് കടന്നിരുന്നു. മെയ് 10ന് വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

എന്നാല്‍ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്താന് മേല്‍ ഇന്ത്യ നയതന്ത്ര ഉപരോധം ഏർപ്പെടുത്തുകയും സിന്ധുനദീ ജല കരാർ മരവിപ്പിക്കുകയും ചെയ്തിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് പാകിസ്താൻ കത്തയച്ചിരുന്നു. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്താൻ കത്തില്‍ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തില്‍ പാകിസ്താൻ അഭ്യർത്ഥിച്ചിരുന്നു.

എന്നാല്‍ സിന്ധു നദീജലക്കാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങള്‍ പാകിസ്താൻ അടച്ചുപൂട്ടണമെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള ചർച്ചകള്‍ ഭീകരതയെക്കുറിച്ച്‌ മാത്രമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്റെ പക്കല്‍ കൈമാറേണ്ട ഭീകരരുടെ പട്ടികയുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാം. അതു ചെയ്താല്‍ മാത്രമാണ് ചർച്ചയുള്ളൂ. തീവ്രവാദത്തില്‍ എന്തുചെയ്യണമെന്ന് പാകിസ്താനുമായി ചർച്ച ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!