ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ കുടുംബവീട് തകര്‍ത്ത് ഇറാൻ

തെല്‍ അവീവ്: ഇസ്രായേല്‍ ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ കുടുംബവീട് ലക്ഷ്യം വെച്ച് ഇറാൻ.
നെതന്യാഹുവിന്‍റെ സിസേറയിലെ കുടുംബ വസതിക്ക് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്.
എന്നാല്‍ ആർക്കും അപകടം ഉണ്ടായതായി റിപ്പോർട്ടില്ല. രണ്ട് ഫ്ലാഷ് ബോംബുകള്‍ അദ്ദേഹത്തിന്‍റെ ഉദ്യാനത്തില്‍ പതിച്ച് കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ വരുത്തി. നെതന്യാഹുവോ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോ ഈ സമയത്ത് വസതിയിലുണ്ടായിരുന്നില്ല.
അതേസമയം, ഇറാൻ- ഇസ്രയേല്‍ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സൻ മൊഹാകിഖും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ, വടക്കന്‍ ഇസ്രായേലില്‍ ഇറാന്‍റെ മിസൈല്‍ വർഷം തുടരുകയാണ്. ഇസ്രായേലിന്റെ തുറമുഖനഗരമായ ഹൈഫക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 15 പേർക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ തെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് തെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എൻ.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

