ഇനിയും ട്രംപെങ്കിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി ഡോ . ഫൗസിയുണ്ടാകില്ല

ആരോടും പറയരുത്. തെരഞ്ഞെടുപ്പിന് ശേഷം അല്പസമയം എനിക്ക് അനുവദിക്കൂ,” ദേശീയ സാംക്രമിക രോഗ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ആന്‍്റണി ഫൗസിയെ പുറത്താക്കണമെന്ന ജനക്കൂട്ടത്തിന്‍്റെ ഏകസ്വരത്തിലുള്ള ആവശ്യത്തോടുള്ള യുഎസ് പ്രസിഡന്‍റ് ട്രംപിന്‍്റെ പ്രതികരണം. ഫ്ലോറിഡ ഒപ-ലോക്കയില്‍ നവംബര്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഈ പ്രതികരണം നടത്തിയത് – എപി ന്യൂസ് റിപ്പോര്‍ട്ട്ചെയ്യുന്നു. കോവിഡ് – 19 വ്യാപനവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്ന സാംക്രമിക രോഗ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ആന്‍്റണി ഫൗസിയുമായി ട്രംപ് കടുത്ത ഭിന്നതയിലാണ്. മാര്‍ച്ച് രണ്ടാം വാരത്തില്‍ ആരംഭിച്ച കൊറോണ വൈറസ് പത്രസമ്മേളനങ്ങളില്‍ തന്നെ ഇവര്‍ക്കിടയിലെ ഭിന്നതകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതാണ്. മാര്‍ച്ച് 19 ലെ പത്ര സമ്മേളനത്തില്‍ പ്രസിഡന്‍്റ് ട്രംപ് പറഞ്ഞു കോവിഡ് – 19 പ്രതിരോധ ചികിത്സയ്ക്കായ് മലേറിയ പ്രതിരോധ മരുന്നിന് – ഹൈഡ്രോക്സിക്ലോറെക്വിന്‍ – അനുമതിയാകാമെന്ന്. എന്നാല്‍ അടുത്ത ദിവസ പത്രസമ്മേളനത്തില്‍ പ്രസിഡന്‍്റ് ട്രംപിനെ അടുത്തിരുത്തി ഹൈഡ്രോക്സിക്ലോറെക്വിനെ ഡോ. ആന്‍്റണി ഫൗസി തിരസ്കരിച്ചു. ശാസ്ത്രീയ തെളിവുകളില്ലാതെ കേവലം അനുഭവങ്ങളുടെ പിന്‍ബലത്തിലല്ല കൊറോണ വൈറസ് പ്രതിരോധ മരുന്നിന് അനുമതി നല്‍കേണ്ടതെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡോ. ഫൗസി പറഞ്ഞു. ആഗോള മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വന്തം പ്രസിഡന്‍്റിനെ തിരുത്തിയ ഡോ.ഫൗസി പക്ഷേ അതോടെ ട്രം പിന്‍്റെ നോട്ടുപുള്ളിയായി.
അമേരിക്കയില്‍ 231000 ത്തിലധികം പേരുടെ ജീവനെടുത്തു കൊറോണ വൈറസ്. രാജ്യത്ത് വൈറസ് വ്യാപനത്തില്‍ കുറവില്ല. ഇതില്‍ പ്രസിഡന്‍്റ് ട്രംപ് വല്ലാത്ത നിരാശയിലാണ്. ഒപ-ലോക്കയില്‍ ഒത്തുകൂടിയവരും. ഡോ.ഫൗസിയുടെ നടപടികളും നിലപാടുകളുമാണ് നിരാശയ്ക്ക് വഴിവച്ചത്. ഇതിന്‍്റെ പ്രതിഫലനമായാണ് ഡോ.ഫൗസിയെ പുറത്താക്കുകയെന്ന ആവശ്യവും അതിന് അനുകൂലമായി ട്രംപിന്‍്റെ പ്രതികരണവും ഒപ-ലോ ക്കയില്‍ ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്‍്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍്റെ തുടക്കം മുതല്‍ തെരഞ്ഞടുപ്പിന്‍്റെ തൊട്ടുതലേന്നാള്‍ വരെ മഹാമാരി വ്യാപനം ചൂടേറിയ വിഷയമായിരുന്നു. ഇതിന്‍്റെ കലാശക്കൊട്ടിലിലാണ് തന്‍്റെ പ്രസിഡന്‍സി തുടര്‍ന്നാല്‍ ഡോ.ഫൗസി സ്ഥാനത്തുണ്ടാകില്ലെന്ന് ട്രംപ് തന്‍്റെ അനുയായികള്‍ക്ക് ഉറപ്പുനല്‍കിയത്.
മഹാമാരി വ്യാപന നിയന്ത്രണ നടപടികളുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ പ്രസിഡന്‍്റ് ട്രംപ് ഡോ. ഫൗസിയുമായി കൊമ്ബുകോര്‍ത്തിരുന്നുവെന്നതുകൊണ്ടു തന്നെ ഡോ.ഫൗസിയെ മാറ്റുകയെന്നത് ട്രംപ് മനസ്സില്‍ കുറിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഫൗസിയെ പുറത്താക്കി വിവാദത്തിന് വഴിവയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുക്കുവാന്‍ ട്രംപ് നിര്‍ബ്ബന്ധിതനാവുകയായിരുന്നു. എന്നാലിപ്പോള്‍ ഒപ-ലോക്കയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം അവസാനിച്ചതോടെ ഉറപ്പായി ഇനിയും ട്രംപെങ്കില്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി ഡോ. ആന്‍്റണി ഫൗസിയുണ്ടാകില്ലെന്ന്.ബൈഡനെങ്കില്‍ പക്ഷേ ഡോ. ഫൗസി തുടരുവാനുള്ള സാധ്യത തള്ളികളയേണ്ടതില്ല. കാരണം മഹാമാരി വിഷയത്തില്‍ ഡോ.ഫൗസി ആഗോള ഫാര്‍മ കമ്ബനികളുടെ പക്ഷത്തെന്ന സംശയം പല കോണുകളില്‍ ഇതിനകം നിന്നുയര്‍ന്നിട്ടുണ്ട്. ബൈഡന്‍്റെ ഡമോക്രാറ്റുകളെയും ആഗോള ഫാര്‍മ കമ്ബനികള്‍ വശത്താക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് ബൈഡനെങ്കില്‍ ഡോ. ഫൗസി തുടരുമെന്ന സാധ്യത നിലനില്‍ക്കുന്നതെന്ന് പറയുന്നത്.

