തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട്: ഞങ്ങളുടെ മേല്‍വിലാസത്തില്‍ ആറ് കള്ളവോട്ടുകള്‍ ചേര്‍ത്തു; വെളിപ്പെടുത്തലുമായി വീട്ടമ്മ

തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റല്‍ വില്ലേജ് അപ്പാർട്ട്മെന്റില്‍ ആറ് കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേർത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍.
4 സി ഫ്ലാറ്റില്‍ തന്നെ കൂടാതെ ആറുപേരുടെ വോട്ടുകൂടി ചേർത്തുവെന്ന് പ്രസന്ന അശോകൻ പറയുന്നു. പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകൻ.
വോട്ട് ചേർത്തവരില്‍ തങ്ങളെ അറിയുന്നവരുമല്ലെന്നും ബന്ധുക്കാരും അല്ലെന്നും വീട്ടമ്മ പറയുന്നു. വോട്ട് ചേർത്തവരില്‍ തങ്ങളെ അറിയുന്നവരുമല്ലെന്നും ബന്ധുക്കാരും അല്ലെന്നും വീട്ടമ്മ പറയുന്നു. എന്നാല്‍ ഇതേ ഫ്ളാറ്റ് നമ്ബറിലും മേല്‍വിലാസത്തിലും ഒമ്ബത് വോട്ടുകളാണ് ചേർത്തത്. തൃശൂരില്‍ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എല്‍ഡിഎഫും ആരോപണം ശക്തമാക്കുമ്ബോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ വരുന്നത്.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ കോണ്‍ഗ്രസ് പ്രവർത്തകർ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രസന്ന നാല് വർഷമായി വാടകയ്ക്ക് താമസിച്ച് വരികയാണ്. പ്രസന്നയോ ഫ്ളാറ്റിന്റെ ഉടമസ്ഥനോ അറിയുന്നവരല്ല വോട്ടർ പട്ടികയില്‍ ചേർത്തിരിക്കുന്ന പേരുകള്‍. വോട്ടർ പട്ടികയില്‍ ചേർത്തവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫ്ളാറ്റിലെ വാടകചീട്ട് വെച്ചിട്ടാണ് വോട്ടർ പട്ടികയില്‍ പേര് ചേർത്തിരിക്കുന്നതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

