KSDLIVENEWS

Real news for everyone

കുമ്പള ടോള്‍ പ്ലാസ: അന്യായ ടോള്‍ പിരിവിനെതിരെ കലക്ടറേറ്റ് പരിസരത്ത് ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം തുടങ്ങി

SHARE THIS ON

കാസർകോട്: ദേശീയ പാതയിലെ കുമ്പളയിൽ സ്ഥാപിച്ച ടോൾ പ്ലാസയിലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച് കാസർകോട് കലക്ടറേറ്റ് പരിസരത്ത് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം ആരംഭിച്ചു. എകെഎം അഷ്റഫ് എംഎൽഎയുടെ അധ്യക്ഷതയിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈർ സ്വാഗതം പറഞ്ഞു. എൽഡിഎഫ് കൺവീനർ കെപി സതീഷ് ചന്ദ്രൻ, യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, കാസർകോട് നഗരസഭാ ചെയർപേഴ്‌സൺ ഷാഹിന സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ അബ്ദുള്ള കുഞ്ഞി ചെർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈഫുദ്ദീൻതങ്ങൾ, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!