KSDLIVENEWS

Real news for everyone

റോയ് സി.ജെയുടെ ആത്മഹത്യ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്‌ഐടി

SHARE THIS ON

മംഗുളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെയുടെ ആത്മഹത്യയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം.

ഡോ. റോയ് സി.ജെയെ ഉദ്യോഗസ്ഥർ അന്നേദിവസം ചോദ്യം ചെയ്തിട്ടില്ല. സമ്മർദത്തിലാക്കിയെന്നതിന് തെളിവില്ലെന്നും എസ്‌ഐടിയുടെ റിപ്പോർട്ടിലുണ്ട്.

സംഭവ ദിവസം ആദാന നികുതി വകുപ്പി ഡോ. റോയ് സി.ജെയെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തുവെന്നും സമ്മർദത്തിലാക്കിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാല്‍, ഇക്കാര്യങ്ങള്‍ക്ക് തെളിവില്ലെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.

ആദായനികുതി വകുപ്പിന്റെ വിശദീകരണവും പ്രാഥമിക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും ഇതുതന്നെയായിരുന്നു. ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നല്‍കിയ പരാതിയിലും ചോദ്യം ചെയ്തതായി പറഞ്ഞിരുന്നില്ല.

അതേസമയം, കമ്ബനിയിലെ ജീവനക്കാരെയും ഡോ. റോയ് സി.ജെയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി റിപ്പോർട്ട് തയാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!