KSDLIVENEWS

Real news for everyone

വ്യോമാതിർത്തി തുറക്കാൻ ഇസ്രയേൽ; മണിക്കൂറിൽ പരമാവധി രണ്ട് വിമാനങ്ങൾ പുറപ്പെടും

SHARE THIS ON

മധ്യപൂർവേഷ്യൻ സംഘർഷം ഒരാഴ്ച പിന്നിടുന്നതിനിടെ വ്യോമാതിർത്തി തുറക്കാൻ ഇസ്രയേൽ. ഞായറാഴ്ച രാവിലെ 8 മണി മുതലായിരിക്കും ഇസ്രയേൽ വ്യോമാതിർത്തി തുറക്കുക. മണിക്കൂറിൽ പരമാവധി രണ്ട് വിമാനങ്ങൾ മാത്രം പുറപ്പെടും. ഓരോ വിമാനത്തിലും 50 യാത്രക്കാരിൽ കൂടുതൽ പാടില്ലെന്നും നിർദേശം. ഇസ്രായേലി എയർലൈനുകളായ എൽ അൽ, ഇസ്രൈർ, അർകിയ, എയർ ഹൈഫ എന്നിവയായിരിക്കും വിമാന സർവീസുകൾ നടത്തുക.

അതേസമയം ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമയനിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ. ഇന്ന് രാവിലെയാണ് ബങ്കർ തകർത്തത്. ബങ്കർ തകർക്കാനായി 50 യുദ്ധവിമാനങ്ങൾ അയച്ചെന്നും 100 ബോംബുകൾ വർഷിച്ചെന്നും ഐ‍ഡിഎഫ്. ആക്രമണത്തിൽ ടെഹ്റാനിലെ ബങ്കർ പൂർണമായും തകർത്തതായി ഐഡിഎഫ്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ബങ്കർ ഉപയോഗിച്ചിരുന്നെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കനത്ത ആക്രമണമാണ് ഇന്ന്. ഇറാന്റെ പ്രത്യാക്രമണശേഷി 90 ശതമാനം കുറഞ്ഞെന്നാണ് പെന്റഗൺ വാദം. ഇതിനിടെ മിനാബിൽ 165 കുഞ്ഞുങ്ങളുടെ ജീവനെടുത്ത സ്കൂൾ ആക്രമണത്തിന് പിന്നിൽ അമേരിക്ക തന്നെയെന്നാണ് യുഎസ് സേനയുടെ പ്രാഥമിക നിഗമനം. സമീപത്തെ ഐആർജിസി‌യുടെ നാവികകേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് സ്കൂൾ തകർന്നതെന്നാണ് അനൗദ്യോഗിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!