യുഎഇ വിഖ്യാത ഇമറാത്തി കവി മുഹമ്മദ് സാലിഹ് അൽ ഗുർഗ് അന്തരിച്ചു

ഇമറാത്തി കവി മുഹമ്മദ് സാലിഹ് അല്‍ ഗുര്‍ഗ് (84) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം. യു.എ.ഇയിലെ സാഹിത്യ രംഗത്ത് സജീവമായിരുന്ന അല്‍ ഗുര്‍ഗ് സ്വന്തം നിലയിലാണ് എഴുത്തും വായനയും പഠിച്ചത്.അറബിക്ക് പുറമെ, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളും വശമുള്ള ഇദ്ദേഹം നിരവധി രചനകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
1936-ല്‍ ദുബായിലായിരുന്നു ജനനം. വര്‍ഷങ്ങളോളം നിരവധി ഔദ്യോഗികപദവികളും വഹിച്ചിരുന്നു. വിരമിച്ചതിനുശേഷം സാഹിത്യപ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു . നിരവധി എഴുത്തുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 8000-ത്തോളം പുസ്തകങ്ങളുള്ള ഒരു വലിയ വായനശാല അദ്ദേഹത്തിനുണ്ട്. സാഹിത്യത്തില്‍ അഭിനിവേശമുള്ള പിതാവിന്റെ പാത പിന്തുടരുന്നതിനായാണ് അദ്ദേഹം ലൈബ്രറി സംരക്ഷിച്ചത്.

