KSDLIVENEWS

Real news for everyone

ലഹരിക്കെതിരെ ബോധവൽകരണവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

SHARE THIS ON

നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “തൂഫാൻ” പരിപാടിയിൽ രക്ഷിതാക്കളും സജീവമായി പങ്കാളികളായി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.

പി.ടി.എ പ്രസിഡന്റ് മുസമ്മിൽ എസ്.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുഭദ്ര കെ എൻ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരായ പ്രതിജ്ഞയും ഒപ്പുശേഖരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

മാനേജ്മെന്റ് സെക്രട്ടറി കമറുദ്ദീൻ തായൽ, സ്റ്റാഫ് സെക്രട്ടറി ദീപ്തി ജോൺ, അധ്യാപകരായ ജയശ്രീ, ജ്യോതി കെ., ഫൈസൽ എൻ.എ., മുഹമ്മദ് നാസിം, അഷ്റഫ്, മൊയ്ദീൻ കുഞ്ഞി എ., ആതിര, രമ്യ ടി. എന്നിവർ സംസാരിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും പങ്ക് വക്താക്കൾ ചൂണ്ടിക്കാട്ടി. പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!