KSDLIVENEWS

Real news for everyone

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 880 രൂപയുടെ വര്‍ധന

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 14,710 രൂപയായി. പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു(Today’s Gold Rate). 90 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,085 രൂപയും പവന് 96,680 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.

സ്പോട്ട് ഗോള്‍ഡ് വില 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,540.18 ഡോളറിലെത്തി. ജൂണ്‍ ആദ്യവാരത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ഈ ആഴ്ച മാത്രം സ്വര്‍ണവില 3.6 ശതമാനമാണ് ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.6 ശതമാനം ഉയര്‍ന്ന് 4,596.60 ഡോളറിലെത്തി.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടം വിപണിയിലെ ചാഞ്ചാട്ടം വ്യക്തമാക്കുന്ന ഒന്നാണ്. gold price today യഥാസമയം നിരീക്ഷിച്ച ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങളിലേക്ക് കടക്കുക. ഇന്നത്തെ gold rate റെക്കോർഡ് തലത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പലരും എളുപ്പവഴിയെന്നോണം gold loan എടുകാൻ തിടുക്കം കൂട്ടാറുണ്ട്. എന്നാൽ loan against gold അപേക്ഷിക്കുന്നതിന് മുമ്പ് കൃത്യമായ gold price analysis നടത്തുകയും പലിശ നിരക്കുകളും തിരിച്ചടവ് ശേഷിയും വ്യക്തമായി വിലയിരുത്തുകയും വേണം. അടിയന്തര സാമ്പത്തിക പ്രതിസന്ധികളിൽ അവസാന ആശ്രയമായി മാത്രം gold loan apply ചെയ്യുന്നതാണ് ഭാവിയിലെ സാമ്പത്തിക ഭദ്രതയ്ക്ക് സുരക്ഷിതം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!