KSDLIVENEWS

Real news for everyone

15കാരിയുടെ ജീവനെടുത്ത ധനുവച്ചപുരം അപകടം; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

SHARE THIS ON

15കാരിയുടെ മരണത്തിന് കാരണമായ ധനുവച്ചപുരം അപകടത്തില്‍ കെഎസ്‌ആർടിസി ഡ്രൈവർ അറസ്റ്റില്‍. വെള്ളറട കെഎസ്‌ആർടിസി ഡിപ്പോയിലെ ഡ്രൈവറായ സുരേഷ് ബാബുവാണ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി.

പത്താം ക്ലാസ് വിദ്യാർഥിനിയായ അന്നപൂർണേന്ദുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്തായിരുന്നു സംഭവം. അച്ഛന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു കുട്ടി. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്.

പ്രതികാര നടപടി തുടർന്ന് യുഡിഎഫ് സർക്കാർ; എല്‍പിഎസ്ടി സമരപ്പന്തല്‍ മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ്
അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനോടൊപ്പം പോവുകയായിരുന്നു 15കാരി. അപകടത്തിന് പിന്നാലെ കുട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ കെഎസ്‌ആർടിസി ഡ്രൈവർ ഇറങ്ങി ഓടിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!