KSDLIVENEWS

Real news for everyone

ഫുജൈറയിലെ വാഹനാപകടം: ജീവൻ നഷ്ടമായത് മലപ്പുറം എ.ആർ നഗറിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്ക്; കണ്ണീരോടെ നാട്

SHARE THIS ON

മലപ്പുറം: ഫുജൈറയിൽ വാഹനാപകടത്തിൽ എആർ നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. എആർ നഗർ കുന്നുംപുറം സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ അഷ്മിൽ, ജസ്‌ന (18), സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകൻ ഫായിസ് (മൂന്നര) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 2ന് ഫുജൈറയിൽ ഇവർ സഞ്ചരിച്ച വണ്ടി ട്രെയിലറിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ആറ് വണ്ടികൾ അപകടത്തിൽ പെട്ടിട്ടുണ്ട്. സിദ്ദീഖ് ഒരാഴ്ച മുൻപ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരിച്ചു പോയത്. ഇവരെ സന്ദർശിക്കാൻ എത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചു കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടം. സിദ്ദീഖിന് ഫുജൈറയിൽ ബിസിനസ് ആണ്. കുടുംബ സമേതം ഫുജൈറയിലാണ്.

error: Content is protected !!