KSDLIVENEWS

Real news for everyone

ഗുജറാത്ത് കൂട്ട ബലാത്സംഗ കേസ്; പ്രതികളെ എനിക്ക് ഭയമുണ്ട്’; ബില്‍കിസ് ബാനുവും കുടുംബവും നാടുവിട്ടു

SHARE THIS ON

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാവുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചതിനു പിന്നാലെ ബില്‍കിസ് ബാനുവും കുടുംബവും നാടുവിട്ടു.

അടുത്ത ബന്ധുവാണ് ബില്‍കിസ് ബാനുവും കുടുംബവും ഗുജറാത്ത് ഉപേക്ഷിച്ച്‌ പോയതായി വെളിപ്പെടുത്തിയത്.

ഗുജറാത്തിലെ കാപ്ഡി വിസ്താറിലാണ് ബില്‍കിസ് ബാനുവും കുടുംബവും നേരത്തെ താമസിച്ചിരുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഗുജറാത്തിലെ മറ്റൊരു സ്ഥലത്തേക്ക് കുടുംബം മാറി. കോടതി വിധിക്ക് പിറകെ അവര്‍ സംസ്ഥാനം തന്നെ വിട്ടുവെന്നാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. അതേ സമയം, അവര്‍ ഏത് സംസ്ഥാനത്തേക്കാണ് പോയതെന്ന് വെളിപ്പെടുത്താന്‍ ബന്ധു തയ്യാറായില്ല.

ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോധിയ എന്നീ രണ്ട് പ്രതികളുടെ ശിക്ഷയാണ് ജസ്റ്റിസ് എംഎം സുന്ദേഷ്, ജസ്റ്റിസ് പിബി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് മരവിപ്പിച്ചത്. 17 വര്‍ഷത്തിലേറെയായി പ്രതികള്‍ തടവിലാണെന്നതും, അവരിലൊരാളുടെ ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളും, അപ്പീലുകളില്‍ പരിശോധിക്കേണ്ട വിഷയങ്ങള്‍ ഉണ്ടെന്നതും കണക്കിലെടുത്താണ് കോടതി ഉത്തരവ്. പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി മരവിപ്പിച്ചതില്‍ നടുക്കവും ഞെട്ടലും ബില്‍കിസ് രേഖപ്പെടുത്തിയ ബില്‍കിസ് ബാനു, തനിക്ക് പ്രതികളെ തനിക്ക് ഭയമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ജീവിതം പതിയെ കെട്ടിപ്പടുത്ത് സമാധാനം കണ്ടെത്തിവരുന്നതിനിടയിലാണ് ഈ പുതിയ ഉത്തരവ് പഴയ ഭയങ്ങളെല്ലാം തിരികെ കൊണ്ടുവന്നതെന്നും അവര്‍ പ്രതികരിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവസമയത്ത് 21 വയസുകാരിയായിരുന്ന ബില്‍ക്കിസ് ബാനു, അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ മൂന്ന് വയസുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെയും ശിക്ഷാ ഇളവ് റദ്ദാക്കിയ സുപ്രീംകോടതിയുടെ 2024ലെ ഉത്തരവിന് ശേഷമുള്ള നടപടികളുടെ ഭാഗമായാണ് ഇപ്പോഴത്തെ ജാമ്യവിധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!