കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം ; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന് അറസ്റ്റില്‍. മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന് അശ്വിന് കൃഷ്ണനാണ് പിടിയിലായത്. ഇയാള്‍ രാവിലെ മുതല്‍ ഒളിവിലായിരുന്നു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതോടെ ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജിലെ കോവിഡ് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഡോക്ടറെ കാണിക്കാനാണെന്നു പറഞ്ഞ് അശ്വിന് യുവതിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയുവതിയുടെ പരാതി വാര്‍ത്തയായതിന് പിന്നാലെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. രോഗിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വൈകിയത് അന്വേഷിക്കുമെന്നും എംഎംസി ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
പരാതിയില്‍ വനിത കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് കമ്മീഷന് നിര്‍ദേശം നല്കിയിരുന്ന്

