KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 76 പേർക്കും. 82 പേർക്ക് രോഗമുക്തി

SHARE THIS ON

I &PRD KASARAGOD

30.11.2020
കാസര്‍കോട് ജില്ലയില്‍ 86 പേര്‍ക്ക് കോവിഡ്, 82 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 76 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 82 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7995 പേര്‍

വീടുകളില്‍ 7497 പേരും സ്ഥാപനങ്ങളില്‍ 498 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7995 പേരാണ്. പുതിയതായി 369 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 165 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 41 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 661 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 124 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 114 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21900 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1053 പേര്‍ വിദേശത്ത് നിന്നെത്തിയവരും 824 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 20023 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20580 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1087 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 233 ആയി.മധൂര്‍ പഞ്ചായത്തിലെ സുദര്‍ശനന്റെ (50) മരണമാണ് പുതിയതായി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍-1
ബളാല്‍- 1
ചെമ്മനാട്- 5
ചെറുവത്തൂര്‍- 3
ഈസ്റ്റ് എളേരി- 3
കാഞ്ഞങ്ങാട്- 18
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം- 4
കുംബഡാജെ- 1
കുമ്പള- 4
മടിക്കൈ- 3
മംഗല്‍പാടി- 3
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍- 1
നീലേശ്വരം- 25
പള്ളിക്കര- 3
പുല്ലൂര്‍പെരിയ- 1
ഉദുമ- 5
വെസ്റ്റ് എളേരി-1

തിങ്കളാഴ്ച കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

അജാനൂര്‍- 2
ബദിയഡുക്ക- 1
ബളാല്‍-12
ബേഡഡുക്ക-8
ചെമ്മനാട്- 3
ചെറുവത്തൂര്‍- 1
ദേലംപാടി-3
കള്ളാര്‍-11
കാഞ്ഞങ്ങാട്- 2
കാറഡുക്ക- 1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി- 2
കോടോംബേളൂര്‍- 2
കുംബഡാജെ- 2
കുമ്പള- 1
കുറ്റിക്കോല്‍- 8
മധൂര്‍- 3
മംഗല്‍പാടി- 1
നീലേശ്വരം- 2
പള്ളിക്കര-2
പനത്തടി-1
പുല്ലൂര്‍പെരിയ-2
പിലിക്കോട്- 2
ഉദുമ- 6
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 1

Information – Public Relations Department

Kasargod

Ph: 04994 255145

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!