KSDLIVENEWS

Real news for everyone

നീലേശ്വരം നഗരസഭയിലെ 10 ബൂത്തുകളിൽ ക്യാമറ സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവ്

SHARE THIS ON

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പത്ത് ബൂത്തുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്താനും ക്യാമറ സ്ഥാപിക്കാനും ഹൈക്കോടതി ഉത്തരവ്. യു.ഡി.എഫ്. നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
ചിറപ്പുറം (അഞ്ച്), പട്ടേന (ആറ്), സുവർണവല്ലി (ഏഴ്), വള്ളിക്കുന്ന് (പത്ത്), കുഞ്ഞിപുളിക്കാൽ (13), കാര്യങ്കോട് (14), പേരോൽ (15), പള്ളിക്കര (17), കരുവാച്ചേരി (19), കോയാമ്പുറം (20) എന്നീ വാർഡുകളിലെ ബൂത്തുകളിലാണ് സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!